ഭാരത് സർക്കാരിന്റെ ഔദ്യോഗികമുദ്ര എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ തൃശൂർ, തൊഴിൽ മന്ത്രാലയം,ഭാരതീയ സർക്കാർ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ഔദ്യോഗികമുദ്ര എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ തൃശൂർ, തൊഴിൽ മന്ത്രാലയം,ഭാരതീയ സർക്കാർ
 

ഭാരതത്തിലെ തൊഴിലാളി സമൂഹത്തിനും അവരുടെ ആശ്രിതര്‍ക്കും സാമൂഹ്യവും, സാമ്പത്തികവുമായ പരിരക്ഷ നല്‍കുവാന്‍ വേണ്ടി ബഹുമുഖരൂപത്തില്‍ വിഭാവനം ചെയ്തു നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് ഇ.എസ്.ഐ. പദ്ധതി. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട ദിവസം മുതല്‍ തൊഴിലാളികള്‍ക്കും, കുടുബാംഗങ്ങള്‍ക്കുമുള്ള മെഡിക്കല്‍ പരിരക്ഷക്കു പുറമേ, രോഗങ്ങളോ തൊഴിലപകടമോ തൊഴില്‍ജന്യരോഗങ്ങളോ മൂലം ഉണ്ടാകുന്ന താല്‍ക്കാലികവും സ്ഥിരവുമായ അവശതകള്‍, പ്രസവം എന്നിങ്ങനെയുള്ള അവസ്ഥകളില്‍ ഉണ്ടാകുന്ന വേതനനഷ്ടം പരിഹരിക്കാനായി പണമായി നല്‍കുന്ന ആനുകൂല്യങ്ങളും ഇ.എസ്.ഐ. പദ്ധതി വഴി നല്‍കിവരുന്നു. കൂടാതെ തൊഴിലപകടമോ, തൊഴില്‍ജന്യരോഗമോ മൂലം മരണമടയുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് മാസം തോറുമുള്ള പെന്‍ഷനും ഇ.എസ്.ഐ. പദ്ധതി വഴി നല്‍കിവരുന്നു.
കേരള സംസ്ഥാനത്ത് ഇ.എസ്.ഐ. പദ്ധതി നടപ്പിലാവുന്നത് 1956 സെപ്റ്റംബര്‍ മാസം പതിനാറാം തീയതി മുതലാണ്. കേരളത്തില്‍ തൃശ്ശൂര്‍ ആസ്ഥാനമായി സ്ഥാപിതമായ റീജയണല്‍ ഓഫീസിനു പുറമേ കൊല്ലം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ എന്നീ നഗരങ്ങള്‍ ആസ്ഥാനമായി 4 സബ് റീജിയണല്‍ ഓഫീസുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.

വെബ്സൈറ്റ് അവസാനം അപ്ഡേറ്റ് ചെയ്തത് 05 May 2017
വെബ്സൈറ്റ് രൂപകല്പന നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ
നിരാകരണം : വെബ്സൈറ്റിൽ ഉള്ളടക്കം എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.), തൃശൂർ